പൂനൂർ: മർകസ് സാമൂഹിക ക്ഷേമ വിഭാഗം ആർ സി എഫ് ഐ പൂനൂർ സോൺ എസ് വൈ എസ് സാന്ത്വനം കമ്മിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കിയ ജനക്ഷേമ
പദ്ധതികളുടെ സമർപ്പണം നടത്തി.
കത്തറമ്മൽ ടൗണിൽ നടന്ന സംഗമത്തിൽ പി ടി എ റഹീം എം എൽ എ പദ്ധതി സമർപ്പണം നടത്തി. മർകസ് ഡയറക്ടർ സി പി ഉബൈദുള്ള സഖാഫി പദ്ധതി വിശദീകരിച്ചു.
നിർധനരായ കുടുംബങ്ങൾക്കുള്ള ഉപജീവനമാർഗങ്ങളായി കോഴി ഫാമുകൾ, തേനീച്ച വളർത്തൽ, തയ്യൽ മെഷീൻ, പശു തുടങ്ങിയവയും 33 സാന്ത്വന കേന്ദ്രങ്ങൾക്ക് വാക്കർ, എയർ ബെഡ് തുടങ്ങിയ മെഡിക്കൽ സാന്ത്വന ഉപകരണങ്ങളും കൈമാറി.കൃഷിയിൽ തൽപരരായവർക്ക് 50 തെങ്ങിൻ തൈകളും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു.
താമരശ്ശേരി വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തിയ നേത്ര പരിശോധനാ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 പേർക്കുള്ള കണ്ണട വിതരണവും പദ്ധതിയുടെ ഭാഗമായി നടന്നു.
സോൺ പ്രസിഡണ്ട് ഒ ടി ഷഫീക്ക് സഖാഫി ആവിലോറ അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹിമാൻ, സി വി മുഹമ്മദ് ഇക്ബാൽ, അബ്ദുൽ കരീം കൈപ്പാക്കിൽ, നൗഫൽ പെരുമണ്ണ (ആർ സി എഫ് ഐ),അബ്ദുൽ ഖാദർ ദാരിമി, സാദിഖ് സഖാഫി പൂനൂർ,
അബ്ദുസ്സലാം ബുസ്താനി,
സിറാജ് സഖാഫി മങ്ങാട് ,
അബ്ദുൽ ജലീൽ അഹ്സനി കാന്തപുരം, സി എം മുഹമ്മദ് റഫീഖ് സഖാഫി, സത്താർ ചളിക്കോട് പ്രസംഗിച്ചു.
Tags:
POONOOR