Trending

സമര സമിതി നിവേദനം സമർപ്പിച്ചു.

എളേറ്റിൽ:കിഴക്കോത്ത്‌ പഞ്ചായത്ത് 14 ആം വാർഡിൽ ജനവാസമേഖലയിൽ സ്ഥാപിക്കുന്ന നിർദിഷ്ട മാലിന്യ സംസ്കരണ കേന്ദ്രം (എം.സി.എഫ്) സൗകര്യ പ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ടു കൊണ്ട് പ്രദേശ വാസികൾ സമര സമിതിയുടെ നേതൃത്വത്തിൽ കിഴക്കോത്തു പഞ്ചായത്തിൽ നിവേദനം സമർപ്പിച്ചു.

സമരസമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ കളക്ടർക്ക് പ്രദേശത്തെ 400 ഓളം പേർ ഒപ്പുവെച്ച ഭീമ ഹരജി സമർപ്പിച്ചതിന് പിന്നാലെയാണ് പദ്ധതി നിർവഹിക്കുന്ന പഞ്ചായത്തിലും പ്രദേശവാസികൾ നേരിട്ടത്തി നിവേദനം സമർപ്പിച്ചത്.   

ലത്തീഫ് കണ്ടിയിൽ, മുനീർ കണ്ടിയിൽ, ഉസ്സൈൻ മുസ്ലിയാർ, അബ്ദുറഹ്മാൻ കണ്ടിയിൽ, സുബൈർ N.K, M.A ബാരി, അബ്ദുൽ അസീസ് N. K, സൈനുദ്ദീൻ C.K, ഷൌക്കത്തലി K.C, സലാം കണ്ടിയിൽ, ഇർഷാദ് K K തുടങ്ങിയവർ സന്നിഹിതരായി.

Previous Post Next Post
3/TECH/col-right