എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന മുഖേന ശേഖരിക്കുന്ന എല്ലാ അജൈവമാലിന്യങ്ങളും സംഭരിച്ച് സൂക്ഷിക്കുന്നതിനും സംസ്കരിക്കുന്നതിനും ലക്ഷ്യമിട്ട് കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ
പതിനാലാം വാർഡിലെ കണ്ടിയിൽ മീത്തൽ ജനവാസ മേഖലയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന MCF സെന്ററിന്റെ നിർദ്ദിഷ്ട സ്ഥലവും പരിസരവും SDPI പ്രതിനിധി സംഘം സന്ദർശിച്ചു തദ്ദേശ വാസികളുമായി ആശയവിനിമയം നടത്തി.
സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങളൊന്നും പാലിക്കാതെ ഈ പദ്ധതി ജനസാന്ദ്രമായ ഈ പ്രദേശത്ത് അടിച്ചേല്പിക്കാനുള്ള പഞ്ചായത്ത് ഭരണ സമിതിയിലെ ചില വ്യക്തികളുടെ ശ്രമത്തിൽ നാട്ടുകാർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.പരിസ്ഥിതിക്കും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന ഈ പദ്ധതിക്കെതിരെ നാട്ടുകാർ നടത്തുന്ന പ്രക്ഷോഭ പരിപാടികൾക്ക് SDPI എല്ലാവിധ പിന്തുണയും നൽകുമെന്ന് നേതാക്കൾ ഉറപ്പ് നൽകി.
SDPI കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി അംഗം സി പി ബഷീർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പി. ടി. റഷീദ്,വി. എം മുനീർ എന്നിവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.സമര സമിതി നേതാക്കളായ ജാഫർ അരീക്കര, പി. കെ. സിദ്ധീഖ്, ബേബി ബാലൻ എന്നിവർ നേതാക്കളുമായി സംവദിച്ചു.
Tags:
ELETTIL NEWS