എളേറ്റിൽ:അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജന്മദിനമായ ഇന്ന് കുണ്ടുങ്ങരപ്പാറ ദാറുൽ ഉലൂം മദ്രസ്സ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ "മെഹ്ഫിലെ റബീഹ് 2024" ന്റെ ഭാഗമായി നബിദിന റാലി സംഘടിപ്പിച്ചു.മദ്രസ്സ വിദ്യാർത്ഥികളുടെ ദഫ് റാലിക്ക് ശോഭയേകി. തുടർന്ന് മൗലൂദ് പാരായണവും നടത്തി. വൈകുന്നേരം മദ്രസ വിദ്യാർത്ഥികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും പരിപാടികൾ അരങ്ങേരും.
അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. മീലാദ് (مِيلَاد), മൗലീദ് എന്ന വാക്കിന്റെ അർത്ഥം ജന്മ നാൾ എന്നാണ്, മീലാദുനബി , മീലാദ് ശരീഫ്, ഈദ് മീലാദ് എന്നൊക്കെയുള്ള വിശേഷണങ്ങൾ പ്രവാചകൻ മുഹമ്മദിന്റെ ജന്മ നാളിനെയും ആഘോഷങ്ങളെയും സൂചിപ്പിക്കുന്നവയാണ്. നബി ദിനം എന്ന പേരിലാണ് ഈ ദിവസം കേരളത്തിൽ അറിയപ്പെടുന്നത്.
ക്രിസ്തുവര്ഷം 571 ഏപ്രിൽ 21 ന് പുലർച്ചെ അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം തന്നെയാണ്. ഹിജ്ര വർഷം റബീഉൽ അവ്വൽ 12നാണ് നബിദിനം.
ആഘോഷ രീതി
മുഹമ്മദ് നബിയുടെ ജന്മ മാസമായ റബ്ബിഉൽ അവ്വൽ ആരംഭിച്ചാൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. സന്തോഷ സൂചകമായി ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു ഖുറാൻ പാരായണം, സ്വലാത്തുകൾ, ഇസ്ലാമിക കലാ സദസ്സുകൾ , നബി ചരിത്ര വിവരണം,പ്രകീർത്തനം , മത പ്രസംഗം , അന്നദാനം, അഗതികളെയും രോഗികളെയും സഹായിക്കൽ, ദരിദ്രർക്കുള്ള വസ്ത്ര വിതരണം , ഭക്ഷണ വിതരണം, ദാനധർമ്മങ്ങൾ , ഘോഷയാത്രകൾ എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് ആഘോഷ പരിപാടികൾ നടക്കുക. ഇവയിൽ പ്രധാനപ്പെട്ടതാണ് മൗലീദുന്നബിയെന്ന പ്രകീർത്തന കാവ്യ ആലാപനം. പള്ളികളിലോ വീടുകളിലോ പ്രതേക സദസ്സുകളിലോ, ഒറ്റക്കോ കൂട്ടമായോ ഇത്തരം കാവ്യ പ്രകീർത്തന സദസ്സുകൾ സംഘടിപ്പിച്ചു മദ്ഹ്(അപദാനം) പറഞ്ഞു അന്ന വിതരണം നടത്തുകയാണ് പതിവ്.
ലോകമൊട്ടുക്കുമുള്ള മുസ്ലിംഭരണകൂടങ്ങളും, സംഘടനകളും കൂട്ടങ്ങളും വ്യക്തികളുമൊക്കെ മീലാദുന്നബി സംഘടിപ്പിക്കാറുണ്ട്. സൗദി അറേബ്യ ഒഴികെയുള്ള മുസ്ലിം രാജ്യങ്ങൾ ഈ ദിവസം അവധി നൽകി വരുന്നു. കേരളത്തിലെ പാരമ്പര്യ മുസ്ലിം സംഘടനകൾ നബിദിനത്തിന് റാലികളും, മദ്രസകളിൽ കലാസാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇന്ത്യ ഉൾപ്പെടെ ലോകത്തെ അനേക രാജ്യങ്ങളിൽ റബീഉൽ അവ്വൽ 12 പൊതു അവധിയാണ്.
🌙ഏവർക്കും നബിദിനആശംസകൾ
Tags:
ELETTIL NEWS