Trending

എളേറ്റിൽ ഓൺലൈൻ ഇനി കേന്ദ്ര സർക്കാരിന്റെ അംഗീകാരം നേടിയ പ്രാദേശിക വാർത്താ പോർട്ടൽ



എളേറ്റിൽ: എളേറ്റിൽ വട്ടോളി പ്രദേശത്തെ ഏറ്റവും വിശ്വസനീയമായ വാർത്താ സ്രോതസ്സായ എളേറ്റിൽ ഓൺലൈൻ, കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് രെജിസ്ട്രേഷൻ  നേടിയിരിക്കുന്നു. 

വ്യത്യസ്തമായ ആശയങ്ങളും, സത്യസന്ധമായ വാർത്തകളും, സർക്കാർ അറിയിപ്പുകളും  വായനക്കാരിലേക്ക് എത്തിക്കുന്നതിൽ എളേറ്റിൽ ഓൺലൈൻ കാണിക്കുന്ന അർപ്പണബോധത്തിനുള്ള അംഗീകാരമായാണിതിനെ ഞങ്ങൾ കാണുന്നത്. സോഷ്യൽ മീഡിയയുടെ കാലത്ത് വ്യാജ വാർത്തകളും അശാസ്‌ത്രീയ പ്രചാരണങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ, സത്യസന്ധമായ വാർത്തകൾ നൽകുന്നതിന്റെ പ്രാധാന്യം എളേറ്റിൽ ഓൺലൈൻ വ്യക്തമാക്കുന്നു.

ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോടെയും, വിശ്വാസയോഗ്യമായും പ്രവർത്തിക്കണമെന്ന കേന്ദ്ര സർക്കാർ നിയമം കർശനമായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്.  ഇതിന്റെ ഭാഗമായാണ്  ഇൻഫർമേഷൻ ആന്റ് ബ്രോഡ് കാസ്റ്റിങ്ങ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ജേർണലിസ്റ്റ് മീഡിയ അസോസിയേഷന്റെ പങ്കാളിത്തമുള്ള അംഗീകാരം എളേറ്റിൽ ഓൺലൈൻ വാർത്ത നേടിയെടുത്തത്. 

കേന്ദ്ര സർക്കാർ ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ കർശനമായി നിരീക്ഷിക്കുന്ന സാഹചര്യത്തിൽ, ഈ അംഗീകാരം എളേറ്റിൽ ഓൺലൈനിന്റെ വിശ്വാസ്യതയ്ക്ക് ഒരു ഉറപ്പാണ്.  എളേറ്റിൽ ഓൺലൈൻ എപ്പോഴും സത്യസന്ധതയ്ക്കും കൃത്യതയ്ക്കും എന്നും  പ്രാധാന്യം നൽകിയിട്ടുണ്ട്. 

പ്രദേശത്ത് നിലവിലുള്ള നിരവധി വാർത്ത ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്തമായി ഈ അംഗീകാരം നേടുന്ന ആദ്യ വാർത്താ ഗ്രൂപ്പാണ് എളേറ്റിൽ ഓൺലൈൻ എന്നത് ഏറെ അഭിമാനമുളവാക്കുന്നു.സോഷ്യൽ മീഡിയ സജീവമാകുന്ന കാലം തൊട്ട്  ചുറ്റുവട്ട പ്രദേശിക വാർത്ത ഗ്രുപ്പുകളിൽ ഏറെ വ്യത്യസ്തമായി നിലകൊള്ളുന്ന എളേറ്റിൽ ഓൺലൈൻ ഇത് ഏറെ അഭിമാനത്തിൻറെ കാലമാണ്.

2014-ൽ തുടക്കം കുറിച്ച എളേറ്റിൽ ഓൺലൈൻ, പ്രാദേശിക വാർത്തകൾക്കൊപ്പം സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു. പ്രളയം, കോവിഡ്, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളിൽ എളേറ്റിൽ ഓൺലൈൻ നടത്തിയ പ്രവർത്തനങ്ങൾക്ക് വലിയ പ്രശംസ ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ വാർത്ത ഗ്രുപ്പുകൾ ഏറെ പരിചിതമല്ലാത്ത കാലത്ത് വളരെ കുറഞ്ഞ വായനക്കാരുടെ പിന്തുണയോടെ തുടങ്ങിയ elettilonline.com വെബ്സൈറ്റ്, വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് വാർത്തകൾ എത്തിക്കുന്നു.  വളർച്ചയുടെ ഓരോ പടവുകൾ താണ്ടുമ്പോഴും പ്രിയ വായനക്കാർക്കും, കൂടെ നിൽക്കുന്ന വിമർശകർക്കുമാണ് ഈ അഭിമാന പുരസ്ക്കാരം എളേറ്റിൽ ഓൺലൈൻ സമർപ്പിക്കുന്നത് 

ഈ അംഗീകാരം നേടിയെടുക്കാൻ ഞങ്ങളോടൊപ്പം ചേർന്ന് നിന്ന ജേർണലിസ്റ്റ് മീഡിയ അസോസിയേഷനും, ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ്  അസോസിയേഷനും (OMAK), കൂടാതെ ഞങ്ങളുടെ ഗ്രൂപ്പ്‌ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നു.

എളേറ്റിൽ ഓൺലൈൻ, പ്രദേശിക വാർത്താ മേഖലയിൽ ഒരു പുതിയ അധ്യായം എഴുതുകയാണ്. സത്യസന്ധതയും പ്രതിബദ്ധതയും കൊണ്ട് സമൂഹത്തെ സേവിക്കുന്ന ഈ പ്ലാറ്റ്‌ഫോം വരും കാലങ്ങളിൽ  നിങ്ങളോടൊപ്പം നിങ്ങളുടെ ശബ്ദമായി കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു..

പ്രിയ വായനക്കാർക്ക് സ്നേഹവും നന്ദിയും കടപ്പാടും...
Team Elettil Online


Previous Post Next Post
3/TECH/col-right