Trending

മർകസ് വാലിയിൽ മീലാദ് ആഘോഷം നടത്തി

എളേറ്റിൽ:എളേറ്റിൽ മർകസ് വാലി, ദാറുറഹ്മ, ഹിഫ്ള്, മദ്റസ വിദ്യാർത്ഥികളുടെ നബിദിനാഘോഷം സ്വീറ്റ് റബീഅ് 2024  സംഘടിപ്പിച്ചു .PTA പ്രസിഡൻ്റ് ഇല്യാസ് തോട്ടത്തിൽ  പതാക ഉയർത്തി.തുടർന്ന് നബിദിന റാലി നടന്നു.

ഇംഗ്ലീഷ് മീഡിയം, ജനറൽ മദ്റസ , ഹിഫ്ള് വിദ്യാർത്ഥികളുടെ കലാമത്സങ്ങൾ, ദഫ് പ്രദർശനം, മൗലിദ് പാരായണം, സമ്മാനദാനം , സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടന്നു.സമാപന സംഗമം ഉസ്താദ് സുലൈമാൻ മദനിയുടെ അധ്യക്ഷതയിൽ  എളേറ്റിൽ ഹോസ്പിറ്റൽ എം.ഡി. അബ്ദുൽ സലീം  ഉദ്ഘാടനം ചെയ്തു. 

സദർ മുഅല്ലിം സലീം സഖാഫി മാങ്ങാട്, എം പി അബൂബക്കർ മുസ്‌ലിയാർ, കെ പി സി അബ്ദുറഹ്മാൻ ഹാജി, അബ്ദുസ്സലാം ബുസ്താനി, എ കെ സക്കീർ എന്നിവർ ആശംസകൾ നേർന്നു. ദഫ് ടീമിനുള്ള ഉപഹാരം പൂർവ്വ വിദ്യാർത്ഥി സക്കീർ അണ്ടികുണ്ട്ൽ നൽകി. മൗലിദ് പാരായണത്തിന് കെ പി റാസി സഖാഫി, ജുനൈദ് മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകി. മർകസ് വാലി ഇമാം അബ്ദുൽ അസീസ് സഖാഫി സമാപന പ്രാർഥന നടത്തി. 

മുഹമ്മദ് സലീം സഖാഫി  അബ്ദുൽ ഖാദിർ ലത്തീഫി കാരക്കാട് സലീം ലതീഫി അബൂബക്കർ മുസ്‌ലിയാർ ഇബ്റാഹീം സഖാഫി ഹാശിം മൻളരി എന്നിവർ സംബന്ധിച്ചു.ഇല്യാസ് ടി സ്വാഗതവും, കെ ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right