എളേറ്റിൽ ജിഎം യുപി സ്കൂളിലെ സ്ക്കൂൾ തല ശാസ്ത്രോത്സവം - കാഡ്മിയ 2k24 വിപുലമായ പരിപാടികളോടെ നടത്തി. കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിക്കുന്ന മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത് .
മേളയുടെ ഉദ്ഘാടനം എളേറ്റിൽ എം ജെ എച്ച് എസ് എസ് പ്രിൻസിപ്പാൾ എം.മുഹമ്മദ് അലി നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് മനോജ് എൻ കെ, സീനിയർ അസിസ്റ്റന്റ് എം ടി അബ്ദുസ്സലീം, എസ്ആർ ജി കൺവീനർമാരായ സിജിലാ ടിപി, സുൽഫത്ത് സി എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി വി.സി.അബ്ദുറഹിമാൻ നന്ദി പറഞ്ഞു.ഈ വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ചടങ്ങിൽ പ്രകാശനം ചെയ്തു. കൂടാതെ വിവിധ ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫിയും വിതരണം ചെയ്തു.
Tags:
EDUCATION