കൊടുവള്ളി: സംസ്ഥാനത്ത് ബിജെപിക്ക് സീറ്റുറപ്പിച്ചത് എഡിജിപി അജിത് കുമാറാണെന്നും അജിത് കുമാർ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ പ്രസ്താവിച്ചു . എസ്‌ഡിപിഐ കൊടുവള്ളി മണ്ഡലം പ്രതിനിധി സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.
കേരളത്തിന്റെ ക്രമസമാധാന ചുമതല ആര്‍എസ്എസ്സിന്റെ വരുതിയില്‍ കൊണ്ടു വരുന്നതിന് ശ്രമിക്കുന്ന ഉന്നത പോലീസുദ്യോഗസ്ഥരെ തല്‍സ്ഥാനത്തു നിയമിക്കുന്നത് രമൺ ശ്രീ വാസ്തവയെ ഒന്നാം പിണറായി സർക്കാർ പോലീസ് ഉപദേശക സ്ഥാനത്ത് നിയമിച്ചതു മുതൽ തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. ടിപി യുസുഫ് യോഗത്തിൽ അധ്യക്ഷനായി.
ജില്ല പ്രസിഡന്റ് മുസ്‌തഫ കൊമ്മേരി, ഇ.പി.എ.റസാഖ്, റഷീദ് ഉമരി, എ.പി.നാസർ, ടിപി മുഹമ്മദ്, ബാലൻ നടുവണ്ണൂർ,തുടങ്ങിയവർ അഭിവാദ്യം ചെയ്തു. 2024-2027 കാലയളവിലേക്കുള്ള മണ്ടലം കമ്മിറ്റി ഭാരവാഹികളെ പ്രതിനിധി സഭയിൽ തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസർ വാഹിദ് ചെറുവറ്റ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Tags:
KODUVALLY