ഷിരൂർ:ഡിഎൻഎ ഫലം പോസിറ്റീവ്.അർജുന്റെ ലോറിയിൽ നിന്ന് കണ്ടെത്തിയ ശരീരഭാഗത്തിൻ്റെ ഡിഎൻഎ ഫലം പുറത്ത്.അർജുനാണെന്ന് ഉറപ്പിച്ചതിനാൽ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ഗംഗാവലി പുഴയിൽ നിന്നും ബുധനാഴ്ച ഉയർത്തിയ ലോറി വ്യാഴാഴ്ച രാവിലെയാണ് ദേശീയ പാതയുടെ അരികിലേക്ക് കയറ്റിയത്. പിന്നീട് ലോറിയുടെ ക്യാബിൻ പൊളിച്ചു മാറ്റി. കാബിനിൽ നിന്നും അർജുൻ്റെ രണ്ട് മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവും കണ്ടെത്തി.
കഴിഞ്ഞ ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത- 66 ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്.
Tags:
KOZHIKODE