Trending

സ്വകാര്യ ബസ്സിൻ്റെ ഹൈഡ്രോളിക് ഡോറിന് ഇടയിൽപ്പെട്ട് വിദ്യാർത്ഥനിക്ക് പരിക്ക്

താമരശ്ശേരി: സ്വകാര്യ ബസ്സിൻ്റെ ഹൈഡ്രോളിക് ഡോറിന് ഇടയിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് പരിക്ക്.കട്ടിപ്പാറ - താമരശ്ശേരി റൂട്ടിൽ ഓടുന്ന ഗായത്രി എന്ന ബസ്സിൽ ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ സ്റ്റോപ്പിൽ നിന്നും ബസ്സിൽ കയറിയ പന്നൂർ ഹയർ സെക്കൻ്ററി സ്കൂൾ +1 വിദ്യാർത്ഥിനി ആയിഷ റിഫക്കാണ്  പരിക്കേറ്റത്.

തൻ്റെ വീടിനു സമീപത്തെ കാർഗിൽ എന്ന സ്റ്റോപ്പിൽ നിന്നുമായിരുന്നു വിദ്യാർത്ഥിനി ബസ്സിൽ കയറിയത്. തിരക്കു കാരണം ഡോർ സ്റ്റപ്പിൽ നിന്നും അകത്തേക്ക് കയറാൻ സാധക്കാതെ നിന്ന വിദ്യാർത്ഥിനി സ്റ്റപ്പിൽ തൂങ്ങി നിൽക്കുമ്പോൾ ദേഹത്തേക്ക് ഡോർ ജാമാവുകയായിരുന്നു.കൈ കൊണ്ട് തള്ളിയെങ്കിലും നീങ്ങാതെ വന്നപ്പോൾ കരഞ്ഞ് ഇറങ്ങണം എന്നു പറഞ്ഞ കുട്ടിയെ രണ്ടു സ്റ്റോപ്പ് അകലെ കമ്പിവേലിമ്മൽ എന്ന  വിജനമായ സ്ഥലത്ത് ഇറക്കിവിട്ട് തിരിഞ്ഞുനോക്കാതെ ഡ്രൈവർ ബസ്സെടുത്ത് പോകുകയായിരുന്നു.

പിന്നീട് നടന്ന് തിരിച്ച് വീട്ടിൽ എത്തിയ കുട്ടിയെ മാതാവ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു, ചികിത്സക്ക് ശേഷം മാതാവ് രാവിലെ 10 മണിയോടെ പോലീസിൽ പരാതിയും നൽകി.താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയെ വിദ്യാർത്ഥിനിക്ക് ശരീരത്തിൽ വേദന വർദ്ധിച്ചതിനാൽ രാത്രി വീണ്ടും പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രാവിലെ ഈ റൂട്ടിൽ മറ്റു ബസ്സുകൾ ഇല്ലാത്തതിനാൽ തിരക്കായാലും എങ്ങിനെയെങ്കിലും സ്കൂളിൽ എത്താനുള്ള തത്രപ്പാടിലാണ് കുട്ടികൾ തിരക്കി കയറുന്നത്. ന്നൂർ സ്കൂളിൽ എത്താൻ പിന്നീട് രണ്ടു ബസ്സുകൾ കൂടി മാറി കയറേണ്ടതുണ്ട്.കുട്ടി ഡോറിനിടയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടക്ടർ കണ്ടിട്ടും ബസ്സ് നിർത്താൻ ആവശ്യപ്പെട്ടില്ലെന്നും വിദ്യാർത്ഥി പറഞ്ഞു.
Previous Post Next Post
3/TECH/col-right