Trending

കോഴിക്കോട് വൻ ലഹരിവേട്ട:രണ്ട് പേർ പിടിയിൽ

കോഴിക്കോട്:കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപം വച്ച് വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ  എം ഡി.എം എ പിടികൂടി.നരികുനി കണ്ടോത്ത് പാറ സ്വദേശി മനയിൽതൊടുകയിൽ മുഹമദ് ഷഹവാൻ .ഇ.സി (33),പുല്ലാളൂർ പുനത്തിൽ ഹൗസിൽ മിജാസ് . പി (28) എന്നിവരിൽ നിന്നാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ സുരേഷ് വി യുടെ  നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, ടൗൺ അസി. കമ്മീഷണർ ടി.കെ അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടിയത്.

ഡൽഹിയിൽ നിന്നും ട്രയിൻ മാർഗ്ഗമാണ് ഇവർ കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കൊണ്ട് വന്നത്. കോഴിക്കോട് ബാലുശ്ശേരി ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്ന 481 ഗ്രാം എം.ഡി.എം.എ യാണ് ടൗൺ എസ്.ഐ മുഹമദ്ദ് സിയാദിൻ്റെ  പരിശോധയിൽ കണ്ടെടുത്തത്.പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ പതിനഞ്ച് ലക്ഷം രൂപ വില വരും.

ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എസ്ഐ. അബ്ദുറഹ്മാൻ കെ,അനീഷ് മൂസ്സേൻവീട് ,അഖിലേഷ് കെ ,സുനോജ് കാരയിൽ,സരുൺ കുമാർ. പി.കെ,ലതീഷ് എം.കെ,ശ്രീശാന്ത് എൻ.കെ,ഷിനോജ് എം അഭിജിത്ത്. പി, അതുൽ ഇ.വി,ദിനീഷ് പി. കെ,മുഹമദ് മഷ്ഹൂർ കെ.എം,ടൗൺ സ്റ്റേഷനിലെ എ.എസ്.ഐ.മാരായ സബീർ കെ.ടി , ജെയ്ൻ,സൂരജ്,എ. എസ്.ഐ സജീവൻ , ബിനിൽ കുമാർ , ജിതേന്ദ്രൻ , പ്രബീഷ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പിടിയിലായവർ മുമ്പ് കോഴിക്കോട് ജില്ലയിലെ ബസ്സ് ഡ്രൈവറും,  കണ്ടക്ടറുമാണ്. രണ്ട് പേരും മയക്ക്മരുന്ന് ഉപയോഗിക്കുന്ന വരാണ്. ബസ്സിലെ ജോലി നിർത്തി ഇവർ മയക്ക് മരുന്ന് കച്ചവട ത്തിലേക്ക് ഇറങ്ങുകയായിരുന്നു. പിടികൂടിയ ഷഹ്വാന് ബാലുശ്ശേരി സ്റ്റേഷനിൽ കഞ്ചാവ് കേസുണ്ട്.

കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണൻ ഐ.പി എസി ൻ്റെ നിർദ്ദേശ പ്രകാരം  നഗരത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി റെയിൽവെ പരിസരം, ബസ്സ്റ്റാൻ്റ് വാഹനങ്ങൾ, സ്ക്കൂൾ , കോളേജ് പരിസരങ്ങളിലും വ്യാപകമായ പരിശോധയും നിരീക്ഷണവും നടത്തുന്നതിനിടയിലാണ് ഡാൻസാഫ് സ്ക്വാഡും , ടൗൺ പോലീസും ചേർന്ന് നടത്തിയ പരിശോധയിലാണ് ഇവർ പിടിയിലായത്.പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് അന്വേക്ഷണം ഊർജ്ജിതമാക്കുമെന്ന് ടൗൺ പോലീസ് ഇൻസ്പെക്ടർ ജിതേഷ് പി പറഞ്ഞു.
Previous Post Next Post
3/TECH/col-right