താമരശ്ശേരി:കോഴിക്കോട് റൂറൽ എസ്.പി.യുടെ റിപ്പോർട്ടിനെ തുടർന്ന് കോഴിക്കോട് ജില്ലാ കലക്ടറുടെ കാപ്പ - 3 ഉത്തരവ് പ്രകാരം എളേറ്റിൽ വട്ടോളി കരിമ്പാപ്പൊയിൽ ഫായിസ് മുഹമ്മദ് എന്നയാളെയാണ് സെൻട്രൽ ജയിലിൽ അടച്ചത്.
ഇയാൾ കോഴിക്കോട് ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷനുകളിൽ എം. ഡി
എം. എ., കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തുകയും ലഹരി ഉപയോഗിച്ച് കൊടുവള്ളി സ്റ്റേഷൻ പരിധിയിലും മറ്റിടങ്ങളിലും വിവിധ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയിതീരുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അയാളെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനാണ് കാപ്പ ചുമത്തി തടവിലാക്കിയിരിക്കുന്നത്.
കോഴിക്കോട് എസ്.ഡി.എം. കോടതി ഇയാളെ മുൻപ് ഒരു വർഷത്തേക്ക് നല്ലനടപ്പിനും, കണ്ണൂർ റേഞ്ച് ഡിഗ്രി കാപ്പ -15 പ്രകാരം ഒരു വർഷത്തേക്ക് കോഴിക്കോട് റവന്യു ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുകയും ചെയ്തെങ്കിലും അത് ലംഘിച് വീണ്ടും എൻ. ഡി.പി.എസ്. കേസുകളിൽ ഉൾപ്പെടുകയായിരുന്നു. ഫായിസ് മുഹമ്മദ് കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന ഗുണ്ടയായി പ്രഖ്യാപിച്ച ആളുമാണ്.