എളേറ്റിൽ:വയനാട് ജില്ലയിലെ പ്രളയബാധിത മേഖലയായ മുണ്ടക്കൈ ചൂരൽമല പ്രദേശത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അശ്യവസ്തുക്കളും , വിവിധ തൊഴിൽ ഉപകരണങ്ങളും സാമ്പത്തിക സഹായവും നൽകി എളേറ്റിൽ വട്ടോളി വാദിഹുസ്ന പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ.
ദുരിതബാധിത മേഖല സന്ദർശിച്ച വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വയനാട് കലക്ടറേറ്റിൽ ചെന്ന് കലക്ടർ മേഘശ്രീ IAS കൈവശം വിദ്യാലയം സമാഹരിച്ച തുകയും കൈമാറി.