കത്തറമ്മൽ:വലിയപറമ്പ് എ എം യു പി സ്കൂളിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു.മുൻ പ്രധാന അധ്യാപകരായ മൊയ്തീൻ മാസ്റ്റർ, സെയ്തുട്ടി മാസ്റ്റർ ,ടി സി രമേശൻ മാസ്റ്റർ, ടി കെ കാദർ മാസ്റ്റർ, എംപി അബ്ദുറഹിമാൻ മാസ്റ്റർ എന്നിവരെയും മുൻ അധ്യാപകരായ ബാബു മാസ്റ്റർ , കുഞ്ഞിമൊയ്തീൻ മാസ്റ്റർ ,ഡി മജീദ് മാസ്റ്റർ, കെ ടി നാസർ മാസ്റ്റർ ,ഡി റസാക്ക് മാസ്റ്റർ, വി.പി കാദർ മാസ്റ്റർ ,സി കെ സുലൈഖ ടീച്ചർ, എൻ മുഹമ്മദ് എന്നിവരെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആദരിച്ചു.
പിടിഎ പ്രസിഡൻറ് സലാം പാറക്കണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ടി പി സലാം മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സലിം മാസ്റ്റർ സ്വാഗതവും പി ഡി നാസർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
EDUCATION