ഇന്ത്യൻ വിദ്യാഭ്യാസത്തിൽ കേരളത്തിൻറെ വേറിട്ട മാതൃകകൾ, കുട്ടികളുടെ പ്രാപ്യത തുല്യത ഗുണമേന്മ എന്നിവ കേരളത്തിന് ഉറപ്പാക്കാനായത് എങ്ങനെയെല്ലാമാണ്, പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി, ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി, പൊതു സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തുള്ള ഇടപെടൽ, രക്ഷാ കർത്താക്കളുടെ ഇടപെടലുകൾ തുടങ്ങിയ മേഖലകളുമായി ബന്ധിപ്പിച്ച് കേരളം ഉണ്ടാക്കിയ വിദ്യാഭ്യാസ മികവുകളെ കുറിച്ച് പഠനം നടത്തുന്നതിന് കേരളത്തിലെത്തിയ
ജപ്പാനിലെ ടോക്കിയോ യിലെ ജഡ്യൻ്റ് യൂണിവേഴ്സിറ്റി ഹെൽത്ത് സ്പോർട്ട്സ് സയൻസ് വിഭാഗം അസോസിയേറ്റ് പ്രഫസർ നയൂകി ഉഷ്യോ കാരുണ്യതീരം ക്യാമ്പസിലെത്തി.
ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രൊജക്റ്റ് കോഡിനേറ്റർ ഐ. പി നവാസ് സംഘടനയെ പരിചയപ്പെടുത്തി കൊണ്ടുള്ള പ്രസന്റേഷൻ നടത്തി.
ജനറൽ സെക്രട്ടറി സി. കെ. എ ഷമീർ ബാവ, വൈസ് പ്രസിഡന്റ് കെ. അബ്ദുൽ മജീദ്, മെമ്പർ ഗഫൂർ പി. സി, നാസർ മാസ്റ്റർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
Tags:
POONOOR