Trending

ബൈക്ക് യാത്രക്കാരെ ഇടിച്ച കാർ നിര്‍ത്താതെ പോയി.

താമരശ്ശേരി: സംസ്ഥാന പാതയിൽ കോരങ്ങാട് അമിത വേഗത്തിൽ എത്തിയ കാർ  ബൈക്ക് യാത്രക്കാരെ ഇടിച്ചതിനുശേഷം നിര്‍ത്താതെ പോയി.തിരൂർ സ്വദേശി  മുഹമ്മദാലി (25),പട്ടാമ്പി സ്വദേശി ഷാമിൽ (25 ) എന്നിവർക്കാണ് പരിക്കേറ്റത്.

താമരശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്നു 
ബൈക്കിൽ പൂനൂർ ഭാഗത്തുനിന്ന് വരികയായിരുന്ന  കാർ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം.

മറ്റു യാത്രക്കാർ കാർ പിന്തുടർന്നെങ്കിലും തടഞ്ഞുനിർത്താൻ കഴിഞ്ഞിരുന്നില്ല കാറിന്റെ നമ്പർ പോലീസിന് കൈമാറി.  പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Previous Post Next Post
3/TECH/col-right