റാസൽഖൈമ:അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെ യു.എ.ഇയിലെ റാക് സ്റ്റീവൻ റോക്കിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു.
കോഴിക്കോട് ഉണ്ണികുളം എകരൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ - അജിത ദമ്പതികളുടെ മകൻ അതുൽ (27) ആണ് മരിച്ചത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.