കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ. വിലങ്ങാട് ടൗണിൽ വെള്ളം കയറി. ഇന്നലെ രാത്രി ആരംഭിച്ച മഴ പുലർച്ചെ വരെ നീണ്ടു. നാല് ആഴ്ച്ച മുൻപ് ഉരുൾപൊട്ടിയ പ്രദേശമാണ് വിലങ്ങാട്. മഴ ശക്തമായതോടെ ആറ് കുടുംബങ്ങളിലായി 30ഓളം പേരെയാണ് മാറ്റി പാർപ്പിച്ചു. വിലങ്ങാട് പുഴയിലെ ജലനിരപ്പ് ഉയർന്നു.
അടിയന്തര സാഹചര്യം ഉണ്ടായാൽ കൂടുതൽ പേരെ മാറ്റിപാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വിലങ്ങാട് ടൗണിലെ പാലം വീണ്ടും വെള്ളത്തിന് അടിയിലായി. പാലം മുങ്ങിയതോടെ ഈ വഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടിട്ടുണ്ട്.
വലിയ പാറകല്ലുകൾ ഒഴുകിയെത്തിയതായി നാട്ടുകാർ പറയുന്നു. വന മേഖലയിലും ശക്തമായ മഴയാണ് പെയ്തത്. മഞ്ഞകുന്ന് പാരിഷ് ഹാളിലും വിലങ്ങാട് സെൻ്റ് ജോർജ് സ്കൂളിലുമായാണ് ആളുകളെ മാറ്റിപാർപ്പിച്ചിരിക്കുന്നത്.
Tags:
KOZHIKODE