കോഴിക്കോട് :ബീച്ച് കേന്ദ്രീകരിച്ച് വാഹനങ്ങളും, സ്കൂട്ടറുകളുടെയുംമറ്റും ഡിക്കിയിൽ നിന്നും, വിലപിടിപ്പുള്ള വസ്തുക്ക ളും,പണവും മറ്റും കവരുന്ന വൻ മോഷണ സംഘത്തെ യാണ് ജില്ലാ പോലീസ് മേധാവി ടി.നാരായണൻ്റെ നേതൃത്വത്തിലുള്ള സ്പഷൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബൈജു.കെ.ജോസിൻ്റെ നേതൃത്വത്തിൽ വെള്ളയിൽ പോലീസും ചേർന്ന് പിടികൂടിയത്.
നല്ലളം പനങ്ങാട് മഠം മേക്കയിൽ പറമ്പ് യാസിർ അറാഫത്ത് (27 വയസ്സ്), ചേലേമ്പ്ര കാരപറമ്പ് രജീഷ് (38 വയസ്),വെങ്ങളം കാട്ടിൽ പീടിക വയലിൽ അഭിനവ് (20 വയസ്സ്), എലത്തൂർ കാലം കോളിത്താഴം മുഹമ്മദ് അദിനാൻ (20 വയസ്സ്) എന്നിവരെയാണ് മോഷണത്തിന് പിടികൂടിയത്.
നിരവധി സ്കൂട്ടറിൻ്റെ താക്കോകളുമായി നടക്കുന്ന ഇവർ നിർത്തിയിട്ട ബൈക്കിൻ്റെ അടുത്തെത്തി താക്കോലിട്ട് തിരിച്ച് ലോക്ക് പൊട്ടിച്ചാണ് മോഷണം നടത്തുന്നത്.സി.എച്ച് ഫ്ലൈ ഓഫറിനടുത്ത് പി.കെ അപ്പാർട്ട്മെൻ്റിൻ്റെ പാർക്കിങ്ങിൽ നിർത്തിയിട്ട സ്കൂട്ടറും, കുറിച്ചിറ ബിരിയാണി സെൻററിനടുത്ത് നിർത്തിയിട്ട സ്കൂട്ടറും, ബീച്ച് ഹോസ്പിറ്റലിനടുത്ത് പാർക്കിങ്ങിൽ നിർത്തിയിട്ട സ്കൂട്ടറും മോഷണം നടത്തിയത് ചോദ്യം ചെയ്യലിൽ ഇവർ പേലീസിനോട് സമ്മതിച്ചു.ഉറങ്ങി കിടക്കുന്ന ആളുകളികളിൽ നിന്ന് പണവും മൊബൈൽ ഫോണുകളും ഇവർ മോഷണം നടത്തിയിട്ടുണ്ട്.മോഷ്ടിച്ച വാഹനങ്ങൾ പോലീസ് കണ്ടെടുത്തു.കൂടാതെ രജീഷ് ബീച്ച് പരിസരത്തു നിന്നും നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിച്ചതായും സമ്മതിച്ചു.
വിശദമായ ചോദ്യം ചെയ്തതിൽ നിന്നും സ്കൂട്ടറിൻ്റെ സീറ്റ് പൊളിച്ച് മോഷണ സംഘത്തെ കുറിച്ച് വിവരംലഭിക്കുകയും അദിനാനെയും അഭിനവി നെയും പിടികൂടിയ പോലീസ് ചോദ്യം ചെയ്തതിൽ ബീച്ചിൽ നിന്നും സ്കൂട്ടറിൽ നിന്നും ഒന്നര ലക്ഷത്തോളം വിലവരുന്ന കാമറ മോഷണം നടത്തിയതായും സമ്മതിച്ചു.പിടിയിലായവർ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളാണ്.
വിദഗ്ദമായി വളരെ പെട്ടെന്ന് ഒരു കൈ കൊണ്ട് സീറ്റ് പൊക്കി പിടിച്ച് വിടവിലൂടെ കൈയ്യിട്ടാണ് സാധനങ്ങൾ എടുക്കാറുള്ള ത്. പലപ്പോഴും ഒരാൾതന്നെ ഇത് ചെയ്യുകയും കൂടെയുള്ളവൻ മറയായി നിൽക്കുകയുംചെയ്യും.ചിലപ്പോൾ രണ്ടുപേർ കൂടിയും ചെയ്യും.മോഷണമുതലുകൾ ആർഭാഢ ജീവിതത്തി നും,ലഹരി മരുന്നിനും വേണ്ടി ചിലവഴിക്കാറാണ് പതിവ്. പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും രാസ ലഹരി കളുൾപ്പെടെ മാരക മയക്കു മരുന്നുകൾക്കടിമകളും ഉറക്കമില്ലാതെ നഗരത്തിൽ ചുറ്റിത്തിരിയു ന്നവരുമാണ്. ജില്ലക്ക് പുറത്തുള്ളവരും മറ്റും പരാതി നൽകാൻ മടിക്കുന്നത് കുറ്റവാളിക ൾക്ക് പലപ്പോഴും വളമാകാ റുണ്ട്.
ഇത്തരം മോഷണങ്ങൾ കൂടുന്നതായി ശ്രദ്ധയിൽപ്പെട്ട പോലീസ് ദിവസങ്ങളോളം നിരീക്ഷണം കർശനമാക്കിയിരുന്നു.കൂടാതെ നിരവധി സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചാ ണ് പ്രതികളിലേക്ക് എത്തിയത്.ഈ സംഘത്തെ പിടികൂടിയതോടു കൂടി ബീച്ച് ഭാഗങ്ങളിൽ നടന്ന നിരവധി മോഷണ കേസുകൾക്ക് തുമ്പുണ്ടായതായും മറ്റ് മോഷണ സംഘത്തെ കുറിച്ച് കൂടുതൽ വ്യക്തത ലഭിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും പോലീസ് പറഞ്ഞു.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻ ദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി, സിവിൽ പോലീസ് ഓഫീസർ രാകേഷ് ചൈതന്യം വെള്ളയിൽ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ സജി ഷിനോബ്,ജയേഷ് സീനിയർ സിപിഒ മാരായ രജിത്,ദീപു,സിപിഒ ഷിജു എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.
Tags:
KOZHIKODE