Trending

നാട്ടറിവ് ദിനത്തിലെ പൈതൃക പ്രദർശനം ശ്രദ്ധേയമായി.

എരവന്നൂർ: എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ നാട്ടറിവുദിനത്തിൽ കുട്ടികൾക്കായി ഒരുക്കിയ പൈതൃകപ്രദർശനം ശ്രദ്ധയാകർഷിച്ചു. സ്കൂൾ പാഠപുസ്തകത്തിൽ കേട്ടു പരിചയമുള്ള പല വസ്തുക്കളും കുട്ടികൾക്കായി നേരിട്ട് പരിചയപ്പെടുത്തി. 

ചെറിയ ക്ലാസുകളിലെ പാഠപുസ്തകത്തിൽ സ്ഥിരമായി പരാമർശിക്കുന്ന പറ,താളിയോല,എഴുത്താണി,മരിക,വെള്ളിയരഞ്ഞാണം,മെതിയടി ,ഏടാകൂടം,ആമാടപ്പെട്ടി,ചാട്ടവാർ തുടങ്ങിയ പല വസ്തുക്കളും കുട്ടികൾ നേരിട്ട് കണ്ടു മനസ്സിലാക്കി. 

സ്കൂൾ അധ്യാപകനും ആർക്കിയോളജി ആൻഡ് ഹെറിട്ടേജ് അസോസിയേഷൻ മെമ്പറുമായ ജമാലുദ്ദീൻ പോലൂരിന്റെ ശേഖരത്തിലെ പൈതൃക വസ്തുക്കളാണ് കുട്ടികൾക്കായി പ്രദർശിപ്പിച്ചത്. നാലാം ക്ലാസിലെ മലയാളം പുസ്തകത്തിലെ പത്തായം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നിരവധി പഴയ വീട്ടുപകരണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാനുണ്ട്.

എരവന്നൂരിലെ എടത്താട്ടുപുറത്ത് തറവാട് കാരണവർ ഇ.പി.അബ്ദുറഹിമാൻ ഹാജി പ്രദർശനം ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കുള്ള വിശദീകരണം ക്ലാസധ്യാപകരായ ജമാലുദ്ദീൻ പോലൂർ,സഫനാസ്.പി,നജിയ.യു.പി,സഫിയ ബദ്‌രി.ടി എന്നിവർ നടത്തി.
Previous Post Next Post
3/TECH/col-right