Trending

കിഴക്കോത്ത് കുടുംബശ്രീ സി ഡി എസ് ബാലസഭ കുട്ടികൾക്ക് സ്വാതന്ത്രദിന ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

കിഴക്കോത്ത് കുടുംബശ്രീ സി ഡി എസ്  ബാലസഭ കുട്ടികൾക്ക് സ്വാതന്ത്രദിന ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.LP, UP, HS, HSS വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ LP വിഭാഗത്തിൽ ഹരിഗോവിന്ദ്, റയാൻ, UP വിഭാഗയത്തിൽ ഇസ റൂമിൻ, ഇഹ്‌സാൻ അഷ്‌റഫ്‌, HS വിഭാഗത്തിൽ അമൻ ഹാദി, നജുവ ഫാത്തിമ, HSS വിഭാഗത്തിൽ ഫാത്തിമ ഫിദ, ഗൗരി നന്ദന എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ജസീറ എൻ പി യുടെ ആദ്യക്ഷതയിൽ കിഴക്കോത്ത് ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സി ഡി എസ് വൈസ് ചെയർപേഴ്സൺ ഉനൈസത്ത് സ്വാഗതവും സാമൂഹ്യ ഉപസമിതി കൺവീനർ മഞ്ജുള ടി നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള സമ്മാന വിതരണവും കുട്ടികളുടെ കലാ പരിപാടികളും നടത്തി. ബാലസഭ RP സുഹൈന പി കെ  ക്വിസ്സ് മത്സരത്തിന് നേതൃത്വം നൽകി.

.സി ഡി എസ് അംഗങ്ങളായ  റുഖിയ പി, ഹൈറുന്നിസ, മിനി, സ്വാതി ലക്ഷ്മി, സനീറത്ത്   കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right