എളേറ്റിൽ: വലിയപറമ്പ എ.എം.യു.പി സ്കൂൾ അലിഫ് അറബിക് ക്ലബ്ബ് ഉദ്ഘാടനം പ്രധാനധ്യാപകൻ അബ്ദുസ്സലാം ടി.പി നിർവഹിച്ചു. മുഹമ്മദ് റബീഹ് അധ്യക്ഷത വഹിച്ചു. അലിഫ് അറബിക് ക്ലബ് പുറത്തിറക്കിയ 'അൽവാൻ' അറബിക് മാഗസിൻ പ്രധാനധ്യാപകൻ ടി.പി അബ്ദുസ്സലാം മുഹമ്മദ് റബീഹിന് നൽകി പ്രകാശനം ചെയ്തു.
സിറാജു റഹ്മാൻ. ഡി, അബ്ദുല്ല കുട്ടി ഇ, സുഹൈല , റാഹിന, എന്നിവർ പ്രസംഗിച്ചു. അലിഫ് അറബി ടാലൻ്റ് ടെസ്റ്റിൽ എൽ.പി. യു.പി തല വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മിൻഷ സ്വാഗതവും, ഫിയ ദനീൻ നന്ദിയും പറഞ്ഞു.
Tags:
EDUCATION