കൊടുവള്ളി:ആവിലോറ എം എം എ യു പി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയായി. സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, സ്പോർട്സ് ക്യാപ്റ്റൻ ആട്സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് മത്സരം നടന്നത്.
പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം,നാമനിർദ്ദേശപത്രിക സമർപ്പണം, പത്രിക പിൻവരിക്കൽ, അന്തിമ സ്ഥാനാർത്ഥി പട്ടിക, ചിഹ്നം അനുവദിക്കൽ, പ്രചാരണം, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം തുടങ്ങിയ പ്രക്രിയകളെല്ലാം പഠന പ്രവർത്തനത്തിന്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികൾക്കും മനസ്സിലാക്കാൻ തിരഞ്ഞെടുപ്പ് സഹായകമായി.വിദ്യാർത്ഥികൾക്ക് നേതൃപാഠവും ആശയവിനിമയ ശേഷിയും കുട്ടികളിൽ വളർത്താനും തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു.
സ്കൂൾ ലീഡറായി ഫെല്ല ഫാത്തിമ, ഡെപ്യൂട്ടി ലീഡറായി ഹൈഫ ബീവി, ആർട്സ് സെക്രട്ടറിയായി മുഹമ്മദ് റയ്യാൻ സ്പോർട്സ് ക്യാപ്റ്റനായി അബു അലൂഫ് ഷാൻ എന്നിവരെ തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അധ്യാപകരായ കെ.എം ആഷിഖ് റഹ്‌മാൻ, യു പി റമീസ്, ജലീൽ ഇ, അജ്മൽ ഒ പി, ഗോകുൽ കെ എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION