Trending

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുന്ധിച്ച് നാളെ ഗതാഗത നിയന്ത്രണം.

കൽപറ്റ: പ്രധാനമന്ത്രിയുടെ ദുരന്ത ബാധിത പ്രദേശ സന്ദര്‍ശനത്തോടനുന്ധിച്ച് 10.08.2024 ശനിയാഴ്ച രാവിലെ 10 മുതൽ വയനാട്ടിൽ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വയനാട് ജില്ലാ കളക്ടർ അറിയിച്ചു. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങൾ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റി വിടുകയുള്ളു. 

ടാക്സി, ഓട്ടോറിക്ഷ, സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും രാവിലെ 11 മുതൽ പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കൽപ്പറ്റ കൈനാട്ടി ബൈപാസ് ജംഗ്ഷൻ മുതൽ മേപ്പാടി വിംസ് ഹോസ്പിറ്റൽ വരെയും, മേപ്പാടി ടൗൺ മുതൽ ചൂരൽമല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. ജനമൈത്രി ജംഗ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ഗാരേജ് ജങ്ഷൻ വരെയും ഈ നിയന്ത്രണം ബാധകമാണെന്നും വയനാട് ജില്ലാ കളക്ടർ അറിയിച്ചു.

ബസുകള്‍ ബത്തേരി ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കൽപ്പറ്റ കൈനാട്ടി ജങ്ഷൻ കഴിഞ്ഞുള്ള ബൈപ്പാസ് റോഡിൽ കയറി ആളെയിറക്കുകയും കയറ്റുകയും ചെയ്ത ശേഷം കല്‍പ്പറ്റ ബൈപാസിലൂടെ പോകുക. 
കോഴിക്കോട് നിന്നും മാനന്തവാടി, ബത്തേരി ഭാഗത്തേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷൻ കഴിഞ്ഞുള്ള ബൈപാസ് റോഡിലൂടെ കയറി ആളെയിറക്കുകയും കയറ്റുകയും ചെയ്ത ശേഷം ബൈപാസിലൂടെ തന്നെ പോകുക. 
വടുവന്‍ചാൽ ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ മൂപ്പൈനാട് - നെടുമ്പാല - തൃക്കൈപ്പറ്റ - മുട്ടിൽ - കൈനാട്ടി വഴി ബൈപാസിലേക്ക് കയറുക.
ബത്തേരി ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്ത് നിന്നും കല്‍പ്പറ്റക്ക് വരുന്ന വഴി ബൈപാസില്‍ കയറി കൈനാട്ടി ജംഗ്ഷനിൽ ആളെയിറക്കി തിരിച്ചു പോകേണ്ടതാണ്. 

ബസ് ഒഴികെയുള്ള വാഹനങ്ങള്‍ ബത്തേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങള്‍ കൈനാട്ടി ജംങ്ഷനിൽ നിന്ന് തിരിഞ്ഞ് പുളിയാര്‍മല - മണിയന്‍കോട് – മുണ്ടേരി - വെയര്‍ഹൗസ് ജംങ്ഷൻ - പുഴമുടി -വെള്ളാരംകുന്ന് വഴി പോകേണ്ടതാണ്.

മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ നാലാംമൈൽ - വെള്ളമുണ്ട വഴി കുറ്റ്യാടി ചുരം വഴി പോകുക.

കോഴിക്കോട് ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്കുള്ള വാഹനങ്ങൾ വൈത്തിരി – പൊഴുതന - പടിഞ്ഞാറത്തറ വഴി പോകുക.

കോഴിക്കോട് ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വൈത്തിരി – പൊഴുതന - പടിഞ്ഞാറത്തറ – കമ്പളക്കാട് - പച്ചിലക്കാട്-മീനങ്ങാടി വഴി പോകുക.

വടുവന്‍ചാൽ ഭാഗത്ത് നിന്ന് കല്‍പ്പറ്റയിലേക്കുള്ള വാഹനങ്ങൾ മൂപ്പൈനാട് – നെടുമ്പാല – തൃക്കൈപ്പറ്റ - മുട്ടിൽ വഴി പോകുക.

ചരക്ക് വാഹനങ്ങള്‍ ബത്തേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്ക് വാഹനങ്ങള്‍ ബീനാച്ചി – കേണിച്ചിറ – പനമരം – നാലാംമൈൽ വഴിയോ മീനങ്ങാടി – പച്ചിലക്കാട് - നാലാംമൈല്‍ വഴിയോ കുറ്റ്യാടി ചുരം വഴി പോകുക.

 മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്ക് വാഹനങ്ങള്‍ നാലാംമൈൽ - വെള്ളമുണ്ട വഴി കുറ്റ്യാടി ചുരം വഴി പോകുക.
Previous Post Next Post
3/TECH/col-right