Trending

ഓണപ്പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു; സെപ്തംബർ 03 മുതൽ 12 വരെ പരീക്ഷ.

തിരുവനന്തപുരം:സംസ്ഥാനത്തെ ഓണപ്പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു. 2024- 2025 വർഷത്തെ ഓണപ്പരീക്ഷ സെപ്തംബർ 03 മുതൽ 12 വരെ നടത്തും. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്.

എട്ടാം ക്ലാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്താനും തീരുമാനമായിട്ടുണ്ട്. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് പുനഃപരീക്ഷ നടത്തും. എട്ടാം ക്ലാസിൽ ഈ വർഷം മുതൽ ഓൾ പാസ് സമ്പ്രദായം അവസാനിപ്പിച്ച് മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

NAS പരീക്ഷ 2024 നവംബർ 19 ന് നടക്കും.  3, 6, 9 ക്ലാസുകളിലാണ് പരീക്ഷ. ലാംഗ്വേജ്, കണക്ക്, സോഷ്യൽ സയൻസ്, പരിസര പഠനം (world around us) എന്നീ വിഷയങ്ങളിലാണ് പരീക്ഷ. OMR ഷീറ്റിലാണ് പരീക്ഷ നടത്തുക. ഇതിനായി സ്കൂൾ, ക്ലസ്റ്റർ, ബി.ആർ.സി, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിൽ അക്കാഡമിക് കമ്മിറ്റി രൂപീകരിക്കും. 

ആഗസ്റ്റ് 08 ന് ജില്ലാതലം പരീക്ഷയും, 12 ന് ബി.ആർ.സി തലത്തിലും 13 ന് ക്ലസ്റ്റർ തലത്തിലും പരീക്ഷ നടത്തും. 14 ന് സംസ്ഥാന തലത്തിലും അവലോകന യോഗങ്ങൾ നടത്തും. ഇതിനായി ഓഗസ്റ്റ് 31, ഒക്ടോബർ 31, നവംബർ 13 തീയതികളിൽ 3 മോഡൽ പരീക്ഷ പരീക്ഷ നടത്തും.

220 അധ്യയന ദിവസങ്ങൾ സംബന്ധിച്ച കോടതി വിധിയനുസരിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി തീരുമാനമെടുക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
Previous Post Next Post
3/TECH/col-right