Trending

കൊയിലാണ്ടി-പാലക്കാട് കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചു.

താമരശ്ശേരി:കൊയിലാണ്ടി മുതൽ പാലക്കാട് വരെ പുതിയ കെഎസ്ആർടിസി ബസ് സർവീസ് ഇന്നലെ മുതൽ ആരംഭിച്ചു. ഇതോടെ മുക്കം വഴി ഒരു പാലക്കാട്‌ സർവീസ് കൂടെയായി. ബാലുശ്ശേരി, താമരശ്ശേരി, ഓമശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, മണ്ണാർക്കാട്, പെരിന്തൽമണ്ണ വഴിയാണ് പുതിയ സർവീസ് നടത്തുന്നത്. കൊയിലാണ്ടി - താമരശ്ശേരി റൂട്ടിൽ നേരത്തെ പത്തിലേറെ സർവീസ് ഉണ്ടായിരുന്നെങ്കിലും നിലവിൽ ഒരു കെ എസ് ആർ ടി സി ബസും ഓടുന്നില്ല. അതേ സമയം പുതിയ സർവീസ് യാത്രക്കാർക്ക് ഏറെ സൗകര്യമാകും.



സർവീസ് രാവിലെ 4:50-ന് താമരശ്ശേരിയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് ആരംഭിച്ച് 5:45-നാണ് ബസ് കൊയിലാണ്ടിയിൽ എത്തുക. തുടര്‍ന്ന്, കൊയിലാണ്ടിയിൽ നിന്ന് 6:10-ന് പുറപ്പെടുന്ന സർവീസ്, പല സ്റ്റോപ്പുകൾ കടന്ന് 11:20-ന് പാലക്കാട് എത്തും. തിരികെ, ഉച്ചയ്ക്ക് 12:30-ന് പാലക്കാടിൽ നിന്ന് പുറപ്പെടുന്ന ബസ്, വൈകിട്ട് 5:50-ന് കൊയിലാണ്ടിയിലേക്ക് എത്തും. വൈകുന്നേരത്തിൽ കൊയിലാണ്ടി മുതൽ താമരശ്ശേരി വരെ പോകുന്ന ചെറിയ ഒരു സർവീസും ഉണ്ട്.

സർവീസ് സംബന്ധിച്ച സമയ സ്ഥല വിവരങ്ങൾ താഴെ ചേർക്കുന്നു. ദീർഘദൂര യാത്രയായതിനാൽ, നേരത്തിയുള്ള സമയം വ്യത്യാസമാകാനിടയുണ്ട്, യാത്രക്കാർക്ക് ഇത് മുന്നിൽ കണ്ടു യാത്രാ ക്രമീകരണം നടത്തണമെന്ന് അറിയിക്കുന്നു.

🟥04.50AM താമരശ്ശേരി - കൊയിലാണ്ടി 

🔻04.50AM-താമരശ്ശേരി 
🔻05.20AM-ബാലുശ്ശേരി 
🔻05.45AM-കൊയിലാണ്ടി 

🟦 06.10AM കൊയിലാണ്ടി -പാലക്കാട് TT
  
🔶 06.10AM കൊയിലാണ്ടി -പാലക്കാട് TT
=======================
🔷06.10AM-കൊയിലാണ്ടി 
🔷06.25AM-ഉള്ളിയേരി
🔷06.40AM-ബാലുശ്ശേരി
🔷07.10AM-താമരശ്ശേരി
🔷07.30AM-ഓമശ്ശേരി
🔷07.40AM-മുക്കം
🔷07.55AM-അരീക്കോട്
🔷08.25AM-മഞ്ചേരി
🔷09.10AM-പെരിന്തൽമണ്ണ
🔷10.10AM-മണ്ണാർക്കാട്
🔷11.20AMപാലക്കാട്‌

              റിട്ടേൻ  ↩️

🔵12.30PM പാലക്കാട്‌-കൊയിലാണ്ടി TT
========================
🔶12.30PM-പാലക്കാട്‌
🔶01.40PM-മണ്ണാർക്കാട്
🔶02.40PM-പെരിന്തൽമണ്ണ
🔶03.30PM-മഞ്ചേരി
🔶03.55PM-അരീക്കോട്
🔶04.20PM-മുക്കം
🔶04.50PM-താമരശ്ശേരി
🔶05.20PM-ബാലുശ്ശേരി 
🔶05.50PM-കൊയിലാണ്ടി 

🟩06.00PM കൊയിലാണ്ടി - താമരശ്ശേരി 6.50PM

🔻06.00PM കൊയിലാണ്ടി 
🔻06.25PM ബാലുശ്ശേരി 
🔻06.50PM താമരശ്ശേരി
Previous Post Next Post
3/TECH/col-right