എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ കത്തറമ്മൽ പൊന്നുതോറമലയിൽ ഗോൾഡൻ ഹിൽസ് കോളേജിന് വേണ്ടി ഗ്രൗണ്ട് നിർമിച്ചതിലെ അപാകത പരിഹരിക്കുകയും പ്രദേശ വാസികളുടെ ആശങ്ക അകറ്റുന്നതിനുള്ള നടപടി സ്വീകരിക്കുകയും വേണമെന്ന് എഡിപിഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ആശാസ്ത്രീയമായി നിർമിച്ച ഗ്രൗണ്ടിന്റെ മതിൽ തകർന്നു വീണതിനെ തുടർന്ന് പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിക്കേണ്ടി വന്നത്. കത്തറമ്മൽ സ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പ് എസ്‌ഡിപിഐ കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് ടി.പി.യൂസുഫ്, സെക്രട്ടറി ഇ.പി.എ.റസാഖ്, ട്രഷറർ കൊന്തളത്ത് റസാഖ് മാസ്റ്റർ, ഇബ്രാഹീം നരിക്കുനി, സി.പി.ബഷീർ,കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി മോൻട്ടി അബൂബക്കർ, റഫീഖ് വട്ടോളി, ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾ എന്നിവർ സന്ദർശനം നടത്തി.
മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ,വാർഡ് മെമ്പർ നെസറി , തുടങ്ങിയവരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Tags:
ELETTIL NEWS