വലിയ പ്രകൃതി ദുരന്തമാണ് വയനാട് മുണ്ടക്കൈ ,ചൂരൽമല പ്രദേശത്തുണ്ടായത്. അപ്രതീക്ഷിതമായുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും അഞ്ഞൂറോളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. ഒട്ടേറെപ്പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. കെട്ടിടങ്ങൾ മുഴുവൻ തകർന്നു തരിപ്പണമായി. ഗ്രാമമൊന്നാകെ ഒലിച്ചു പോയി. രക്ഷപ്പെട്ടവർ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലാണ്.
ഒരു നാടിനെയൊന്നാകെ പുനർനിർമിക്കുന്നതിനും മഹാദുരന്തത്തെ അതിജീവിച്ചവരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള കഠിന ശ്രമത്തിലാണ് മലയാളികളെല്ലാം .
നമുക്കും ഈ സദുദ്യമത്തിൽ പങ്കാളികളാവാം. കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ഭവനരഹിതരായ അർഹതപ്പെട്ടവർക്ക് വീട് വച്ച് കൊടുക്കാൻ അൽ ബിർറ് സ്റ്റേറ്റ് സമിതി തീരുമാനിച്ചിട്ടുണ്ട്.
ആയതിനാൽ എല്ലാ അൽബിർറ് സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപികമാരും അൽ ബിർറിൻ്റെ 'ബൈതുൽബിർറ് ' പദ്ധതിയിലേക്ക് തങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. വിദ്യർത്ഥികളിൽ നിന്നും ശേഖരിക്കുന്ന തുക കോർഡിനേറ്റർ മുഖേന 15-08-2024ന് മുമ്പായി സ്റ്റേറ്റ് ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്.
Tags:
KERALA