Trending

എഡ്യൂകെയർ മെന്റേർസ് സർക്കിൾ: ആദ്യത്തെ യോഗം ചേർന്നു.

പൂനൂർ: പൂനൂർ ഗവ. ഹയർസെക്കൻ്ററി സ്ക്കൂളിലെ മെന്റേർസ് സർക്കിൾ ഹെഡ്മാസ്റ്റർ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. പി ടി സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. പത്തോളം കുട്ടികളെ ഓരോ അധ്യാപകർക്ക് വീതിച്ച് നൽകി നിരന്തര പിന്തുണയോടെ മെച്ചപ്പെടുത്താനുള്ള സംവിധാനമാണ് ഇത്. ഓരോ കുട്ടിയ്ക്കും ക്ലാസ് ടീച്ചറുടെയും മെൻറ്ററുടെയും പ്രത്യേക പരിരക്ഷ ഉറപ്പുവരുത്താൻ കഴിയുന്നു.

അധ്യാപകരും വിദ്യാർത്ഥികളും അവർക്ക് അനുവദിച്ച സ്ഥലങ്ങളിൽ ഒത്തുചേർന്നു. കുട്ടികളുടെ പഠനനിലവാരം ഉറപ്പു വരുത്താൻ വേണ്ട നിർദേശങ്ങൾ നൽകുകയും നോട്ട്ബുക്ക് പരിശോധിക്കുകയും ചെയ്തു.

കെ മുബീന, എ.വി.മുഹമ്മദ്, കെ അബ്ദുസലീം, വി അബ്ദുൽ സലീം, എൻ ബിന്ദു എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right