Trending

പൊന്നുംതോറ മലയില്‍ കിണറുകളിൽ തിരയിളക്കം

എളേറ്റിൽ:കത്തറമ്മൽ പൊന്നും തോറ മലയിൽ കിണറുകളിൽ നിന്ന് അപശബ്ദം കേട്ടതായും വെള്ളം ക്രമാതീതമായി ഉയരുന്നതായും പരിസരവാസികൾ അറിയിച്ചതിനാൽ നെല്ലിക്കാംകണ്ടി കോളനി ഭാഗത്തുള്ളവർ ബന്ധു വീടുകളിലേക്കും മറ്റും മാറി താമസിച്ചു.

ആവശ്യമുള്ളവർക്ക് കത്തറമ്മൽ PIEC അൽബിൻറ് സ്കൂളിൽ എല്ലാവിധ സൗകര്യങ്ങളും ഒരിക്കിയിതായി ഭാരവാഹികൾ അറിയിച്ചു.എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാ വിധ മുന്നൊരുക്കങ്ങളും ചെയ്തതായി വാർഡ് മെമ്പർ കെ.കെ. ജബ്ബാർ മാസ്റ്റർ അറിയിച്ചു.

റവന്യുവകുപ്പ് അധികാരികളും, കൊടുവള്ളി പോലീസും സംഭവസ്ഥലത്തു പരിശോധന നടത്തി.

സഹായത്തിനായി 
9447250624, 9847658652,
9447227209,8086533529 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Previous Post Next Post
3/TECH/col-right