കൊടുവള്ളി:ദേശീയപാത 766 നെല്ലാംകണ്ടിയിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു എന്ന് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത. രാത്രി ഒരു മണിക്കാണ് താമരശ്ശേരി പ്രാദേശിക ഗ്രൂപ്പുകളിൽ വ്യാജ വാർത്ത പ്രചരിച്ചത്.
നിലവിൽ നെല്ലാംകണ്ടിയിൽ യാതൊരുവിധ ഗതാഗത തടസ്സവുമില്ല.
ഈങ്ങാപ്പുഴയിൽ റോഡിൽ വെള്ളം കയറിയത് കുറച്ച് മുൻപ് വെള്ളം ഇറങ്ങിയിരുന്നെങ്കിലും വീണ്ടും അതിശക്തമായി റോഡിലേക്ക് വെള്ളം കയറിയിട്ടുണ്ട്. വലിയ വാഹനങ്ങൾ കഷ്ടിച്ച് കടന്ന് പോവുന്നുണ്ട്.
താമരശ്ശേരി ചുരത്തിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ശക്തമായ കാറ്റും വീശുന്നുണ്ട്.അത്യാവശ്യമല്ലാത രാത്രിയാത്ര ഒഴിവാക്കുക.
നിലവിൽ പൂനൂർ പുഴയിലെ ജലനിരപ്പ് ഉയരുന്നുണ്ട്. പൂനൂർ കോളിക്കൽ അങ്ങാടിയിൽ വെള്ളം കയറി. പുഴയുടെ താഴെ ഭാഗങ്ങളിലുള്ളവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
Tags:
KODUVALLY