Trending

ചൂരല്‍ മലയില്‍ സ്ഥതി അതി സങ്കീര്‍ണ്ണതയിലേക്ക്;രക്ഷാ പ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടി.

മേപ്പാടി : വയനാട് മേപ്പാടി ചൂരല്‍മല മുണ്ടക്കൈയില്‍ രണ്ടാമതും ഉരുള്‍പൊട്ടി.ആളുകളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് രണ്ടാം ഉരുള്‍പൊട്ടല്‍.സ്ഥലത്തേക്ക് എത്തിപ്പെടലും പ്രയാസകരമാണ്.ചൂരല്‍മലയിലേക്കുള്ള വഴി നീളെ മണ്ണിടിച്ചിലും ചെളിയും നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് .

ചൂരല്‍മല ദുരന്തത്തിന്‍റെ വ്യാപ്തി നേരം പുലര്‍ന്നാലെ അറിയാന്‍ കഴിയൂ.എന്‍ഡിആര്‍എഫും മറ്റു രക്ഷാ പ്രവര്‍ത്തകരും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 

റോഡിൽ മരവും മണ്ണും വന്നടിഞ്ഞതിനാൽ സംഭവ സ്ഥലത്തേക്ക് എത്തിച്ചേരൽ ദുഷ്കരമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബുൾഡോസറെത്തിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.
Previous Post Next Post
3/TECH/col-right