Trending

കക്കയം ഡാം ഷട്ടർ തുറന്നു.

കൂരാച്ചുണ്ട് : കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ കക്കയം ഡാമിലെ ജലനിരപ്പ് കനത്ത മഴയെ തുടർന്ന് ഉയർന്നതോടെ രാത്രി 12.45 ന് ഡാം ഷട്ടർ തുറന്ന് ജലമൊഴുക്കാൻ തുടങ്ങി. 

ഡാം വൃഷ്ടിപ്രദേശത്തെ തുടർച്ചയായ കനത്ത മഴയും, ബാണാസുര സാഗറിൽ നിന്നും ടണൽ മുഖേന വെള്ളം എത്തിയതോടെയാണ് ജലനിരപ്പ് ഉയർന്നത്.ഡാമിൽ നിന്നും കരിയാത്തുംപാറ പുഴയിലേക്കാണ് വെള്ളം ഒഴുക്കുന്നത്.

കരിയാത്തുംപാറ,കുറ്റ്യാടി പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും,പുഴയിൽ ഇറങ്ങരുതെന്നും കെ എസ്ഇബി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right