പൂനൂര്‍ : ശക്തമായ മഴയെ തുടര്‍ന്ന് പൂനൂര്‍പുഴ കര കവിഞ്ഞു.കോളിക്കല്‍,പൂനൂര്‍ കുണ്ടത്തില്‍ ഭാഗങ്ങളില്‍ റോഡിലേക്ക് വെള്ളം കയറി.പൂനൂര്‍ പുഴയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ഇപ്പോള്‍.
എന്നാല്‍ 2018-19 വര്‍ഷത്തെ അത്രയും എത്തിയിട്ടില്ല എന്നതില്‍ ആശ്വസിക്കാമെങ്കിലും കനത്ത മഴയാണ് മലയോരപ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്.മലവെള്ളപ്പാച്ചിലും ശക്തമാണ്.വെള്ളം ശക്തിയായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
പുഴക്കരികില്‍ താമസിക്കുന്നവര്‍ വിലപ്പെട്ടരേഖകളും മറ്റും സുരക്ഷിതമാക്കി വെള്ളപ്പൊക്കത്തെ നേരിടാന്‍ ഒരുങ്ങണം.മഴ ഇതേ പോലെ തുടര്‍ന്നാല്‍ സ്ഥിതി മോശമായേക്കാം.
Tags:
POONOOR