കൊടുവള്ളി: നിയോജക മണ്ഡലത്തിൽ ഡോ. എം.കെ മുനീർ എം.എൽ. എ നടപ്പാക്കുന്ന ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് അമേരിക്കൻ സർവ്വകലാശാലയിൽ സൗജന്യ പഠനം നടത്താനുള്ള പദ്ധതി ആരംഭിക്കുന്നു. ടാക്സാസിലെ ബ്രിഡ്ഗ് എന്ന കമ്പനിയുമായി എം.എൽ.എ ധാരണാപത്രം ഒപ്പുവെച്ചു.
ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നീ പ്രോഗ്രാമുകൾ പഠിക്കാൻ ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ 100 വിദ്യാർത്ഥികൾക്ക് ഈ വർഷം അവസരം ലഭിക്കും. വിവിധ യൂണിവേഴ്സിറ്റികളായ മിഡ് വെസ്റ്റേൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, അരിസോണ യൂണിവേഴ്സിറ്റി , നോർത്ത് ടെക്സാസ്, പീറ്റ്സ് ബർഗ്, തോമസ്മോർ, പനോല , ടൊറൊ അറ്റ്ലൻ്റീസ്, ഐജലിന എന്നീ സർവകലാശലകളിൽ ആദ്യഘട്ടം അഡ്മിഷൻ നൽകും.
താൽപര്യമുള്ള വിദ്യാത്ഥികൾ കൂടുതൽ വിവരങ്ങൾക്ക് : +917994989410
Tags:
KODUVALLY