എളേറ്റിൽ: സമസ്ത കേരള സുന്നി ബാല വേദി എളേറ്റിൽ റെയ്ഞ്ച് വാർഷിക കൗൺസിൽ മീറ്റ് എളേറ്റിൽ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് മുഹ്സിൻ ഫൈസി പാലങ്ങാട് ഉദ്ഘാടനം ചെയ്തു. എസ് കെ എസ് ബി വി റെയ്ഞ്ച് ചെയർമാൻ മുഹമ്മദ് നവാസ് ഫൈസി ചോലയിൽ അദ്ധ്യക്ഷനായി.
മുഹമ്മദ് ഫൈസി പന്നിക്കോട്ടൂർ പ്രഭാഷണം നടത്തി. എസ് കെ എസ് ബി വി റെയ്ഞ്ച് പ്രസിഡണ്ട് മുഹമ്മദ് സിനാൻ ഒഴലക്കുന്ന് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കൺവീനർ മുഹമ്മദ് ഷഫീഖ് ഹസനി കരീറ്റി പറമ്പ് സ്വാഗതവും റിൻഷാദ് ചോലയിൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:പി . റിൻഷാദ് ചോലയിൽ ( പ്രസിഡണ്ട് ) ടി.പി മുനവ്വർ പന്നിക്കോട്ടൂർ, മുഹമ്മദ് നാഫിഅ് പാലങ്ങാട്, മുഹമ്മദ് ജസിൽ ഒഴലക്കുന്ന് ( വൈസ് പ്രസിഡണ്ടുമാർ ), പി. അമീൻ ചളിക്കോട് ( ജനറൽ സെക്രട്ടറി ), മുഹമ്മദ് ദിൽഷാദ് തണ്ണികുണ്ട് ( വർക്കിംഗ് സെക്രട്ടറി ), അമീൻ ഫൗസാൻ എളേറ്റിൽ, മുഹമ്മദ് ലബീബ് കാഞ്ഞിരമുക്ക്, ഫഹിം നിയാദ് കുളിരാന്തിരി ( ജോ.സെക്രട്ടറിമാർ ), മുഹമ്മദ് നിഹാൽ എളേറ്റിൽ ( ട്രഷറർ ), ഇജ്ലാൻ കത്തറമ്മൽ ( അദബ് കോഡിനേറ്റർ ), മുഹമ്മദ് സഹൽ എളേറ്റിൽ ( അലിഫ് കോഡിനേറ്റർ ), ഹാദി ഐമൻ ചോലയിൽ ( ഖിദ്മ കോഡിനേറ്റർ ), മുഹമ്മദ് സഹൽ കാഞ്ഞിരമുക്ക് ( ടെക് അഡ്മിൻ ), എൻ കെ മുഹമ്മദ് സിനാൻ ഒഴലക്കുന്ന്, മുഹമ്മദ് സ്വഫ് വാൻ കത്തറമ്മൽ ( ജില്ലാ കൗൺസിലർമാർ ).
Tags:
ELETTIL NEWS