Trending

സർക്കാരിൻ്റെ നാളുകൾ എണ്ണപ്പെട്ടു:എം.എ.റസാഖ് മാസ്റ്റർ

എളേറ്റിൽ: സി.പി.എം പാർട്ടിയിൽ നടക്കുന്ന ഭരണത്തിനെതിരെയുള്ള രൂക്ഷ വിമർശനങ്ങൾ സർക്കാരിൻ്റെ നാളുകൾ എണ്ണപ്പെട്ടതിൻ്റെ സൂചനയാണെന്ന് ജില്ലാ ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ പറഞ്ഞു.എസ്..എസ്.എൽ.സി പാസ്സായ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് ജില്ലയിൽ ആവശ്യമായ പ്ലസ് ടു ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കിഴക്കോത്ത് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി എളേറ്റിൽ വട്ടോളിയിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ കെ.കെ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഡി.സി.സി ജന:സെക്രട്ടറി സി.ടി ഭരതൻ മാസ്റ്റർ, എം എം വിജയകുമാർ, എൻ സി ഉസ്സയിൻ മാസ്റ്റർ, പാട്ടത്തിൽ അബൂബക്കർ ഹാജി,ഗഫൂർ മൂത്തേടത്ത് ' കെ.കെ അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, സി.ടി.വനജ, കെ. മുഹമ്മദലി .സമദ് വട്ടോളി.കെ.കെ മജീദ്, കെ.പി വിനോദ് ,
പി പി നസ്റി എന്നിവർ സംസംസാരിച്ചു.

കൺവീനർ പി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും, മുഹമ്മദ് മാസ്റ്റർ മുതുവാട്ടിശ്ശേരി നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right