Trending

റാഗിങ് പരാതിയില്‍ രണ്ട് പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.

കൊടുവള്ളി:കൊടുവള്ളിയിലെ സ്കൂളിലുണ്ടായ ക്രൂര റാഗിങ് പരാതിയില്‍ രണ്ട് പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.സ്കൂള്‍ അധികൃതർ അന്വേഷണ വിധേയമായിട്ടാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് റാഗിങ് നടന്നത്. റാഗിങ്ങില്‍ നാലു വിദ്യാർഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഒരു വിദ്യാർഥിയുടെ പുറത്ത് കോമ്ബസ് കൊണ്ട് കുത്തേറ്റ മുറിവുണ്ട്. രണ്ട് വിദ്യാർഥികളുടെ കൈക്ക് പൊട്ടലുമുണ്ട്. ഇതുസംബന്ധിച്ച്‌ പൊലീസിനും പരാതി കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ഇന്‍റർവെല്‍ സമയത്ത് പുറത്തിറങ്ങിയതിന് സീനിയർ വിദ്യാർഥികളെത്തി മർദിച്ചിരുന്നു. ഇതേക്കുറിച്ച്‌ സ്കൂളില്‍ പരാതി പറഞ്ഞവരെ പിന്നീട് ക്രൂരമായി മർദിക്കുകയായിരുന്നു.
Previous Post Next Post
3/TECH/col-right