എളേറ്റിൽ:എളേറ്റിൽ ബസ്റ്റാന്റ് കവാടത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി സമിതി എളേറ്റിൽ യൂണിറ്റ് കമ്മിറ്റി പ്രതീകാത്മകമായി തോണി ഇറക്കി പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം എളേറ്റിൽ ഓൺലൈൻ വാർത്ത ചെയ്തതിനെ തുടർന്ന് പഞ്ചായത്ത് അധികാരികൾ സ്ഥലം സന്ദർശിച്ചു വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് പറഞ്ഞിരുന്നു.
തുടർന്ന് ഓവുചാലിന്റെ ഒരു സൈഡിൽ നിന്ന് അല്പം മണ്ണ് നീക്കി എന്നല്ലാതെ വെള്ളക്കെട്ടിന് യാതൊരു വ്യത്യാസവും ഉണ്ടാവാത്തതാണ് പ്രതിഷേധത്തിന് കാരണമായത്.
പരിപാടിക്ക് കെ. പി. ശശികുമാർ, ഗിരീഷ് വലിയപറമ്പ, എ൦. ടി. വാസുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
ELETTIL NEWS