Trending

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു.

കൊടുവള്ളി:കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സാജിദത്ത്  നിർവഹിച്ചു. വൈസ് പ്രസിഡണ്ട് വികെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റസീന ടീച്ചർ, കെ പി വിനോദ് കുമാർ, പി പി നസ്റി, അബ്ദുൽ മജീദ്. കെ. കെ,റംല മക്കാട്ടുപൊയിൽ, നസീമ ജമാലുദ്ദീൻ, ഇന്ദു സനിത്ത്, വി പി അഷ്റഫ്, മുഹമ്മദലി കെ, പ്രിയങ്ക കരൂഞ്ഞിയിൽ എന്നിവർ സംസാരിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വഹീദ കയ്യലശ്ശേരി  സ്വാഗതവും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ എ അൻസു  നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right