Trending

കിണറ്റില്‍ വീണ് യുവാവ് മരിച്ചു.

കൊടുവള്ളി: കൊടുവള്ളി വാവാട് ബന്ധുവീട്ടിലെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു.വാവാട് പുല്‍ക്കുഴിയില്‍ യാസീന്‍(22) ആണ് മരിച്ചത്. വാവാട് വില്ലേജ് ഓഫീസിന് സമീപത്തുള്ള ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ രാവിലെ 9 മണിയോടെയായിരുന്നു സംഭവം.  

തറവാട് വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായാണ് യാസീന്‍ ഇവിടെ എത്തിയത്. ഈ സമയം തൊട്ടടുത്തുള്ള ബന്ധുവീടിനോട് ചേര്‍ന്നുള്ള കിണറിന് സമീപത്തേക്ക് പോയതായിരുന്നു. അര മണിക്കൂറോളം കഴിഞ്ഞാണ് വിവരം ബന്ധുക്കള്‍ അറിയുന്നത്. 

നരിക്കുനിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Previous Post Next Post
3/TECH/col-right