Trending

നരിക്കുനിൽ മണി ട്രാൻസ്ഫർ ചെയ്യാനായി ഏൽപ്പിച്ച തുകയിൽ കള്ളനോട്ട്:പോലിസ് കേസെടുത്തു.

നരിക്കുനി : നരിക്കുനിയിലെ മൊബൈൽ ഹബ് എന്ന കടയിൽ ട്രാൻസ്ഫഫർ ചെയ്യാനയി യുവതി കൊടുത്തു വിട്ട 500 രൂപയുടെ 30 നോട്ടുകളിൽ 14 എണ്ണം കള്ളനോട്ട്. പണം ട്രാൻസ്ഫർ ചെയ്ത കഴിഞ്ഞ് അയക്കാനായി എത്തിയ യുവാവ് സ്ഥലം വിട്ട ശേഷമായിരുന്നു നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ്. തുടർന്ന് കടയുടമ മുഹമ്മദ് റയീസ് കൊടുവള്ളി പോലീസിൽ പരാതി നൽകി. 

കടയിലെത്തിയ മുർഷിദ് എന്നയാളുടെ കൈവശം ഹുസ്‌ന എന്ന സ്ത്രീ ഏൽപ്പിച്ച തുക യാസിർ ഹുസൈൻ കെ എന്നയാളുടെ എക്കൗണ്ടിലേക്ക് അയക്കാൻ വേണ്ടിയാണ് 15000 രൂപ ഏൽപ്പിച്ചത്.തനിക്ക് ലഭിച്ച തുകയിൽ 7000 രൂപ വ്യാജ നോട്ടുകളാണെന്ന വിവരം പണം അയക്കാൻ എത്തിയവരെ ഫോണിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് കടക്കാരനെന്റെ പണം തിരികെ അയച്ചുകൊടുത്തു.

കഴിഞ്ഞ ദിവസം നന്മണ്ട എഴുകുളത്ത് ഉള്ള കുടുംബശ്രീ യോഗത്തിലും 500ന്റെ ഒരു കള്ളനോട്ട് കണ്ടതായി പറഞ്ഞു ബാങ്കിൽ അടക്കാൻ പോയതായിരുന്നു ബാങ്കിൽ എത്തിയപ്പോൾ ആണ് സംഭവം അറിഞ്ഞത്.എന്നാൽ ഇതിനു പിന്നിൽ വൻ കള്ളനോട്ട് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട് എന്ന സംശയത്തെ തുടർന്നാണ് കടയുടമ പോലീസിൽ പരാതി നൽകിയത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post
3/TECH/col-right