Trending

ബദ്‌രിയ്യ സ്റ്റുഡൻസ്‌ യൂണിയൻ ഉദ്ഘാടനം പ്രൗഢമായി.

നരിക്കുനി:നെടിയനാട് ബദ്‌രിയ്യ    വിദ്യാർത്ഥി സംഘടനയായ ബദ്‌രിയ്യ ദർസ് സ്റ്റുഡൻസ്  അസ്സോസ്സിയേഷന്റെ (ബി ഡി എസ് എ) പുതിയ പ്രവർത്തന വർഷത്തെ പദ്ധതികൾക്ക് ആരംഭം കുറിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ച 'എൽ പ്രിൻസിപിയോ' ബദ്‌രിയ്യ സീനിയർ മുദരിസ് വാരാമ്പറ്റ മുഹ്‌യുദ്ദീൻ  മുസ്‌ലിയാരുടെ അധ്യക്ഷതയിൽ  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര കമ്മിറ്റി അംഗവും മർകസ് പ്രോ ചാൻസിലറും ആയ ഡോ. ഹുസൈൻ  സഖാഫി ചുള്ളിക്കോട് ഉൽഘാടനം ചെയ്തു . പ്രിൻസിപ്പാൾ ഫസൽ സാഖാഫി നരിക്കുനി മുഖ്യപ്രഭാഷണം നടത്തി. 

അബ്ബാസ് സാഖാഫി വാളക്കുളം , അബ്ദുല്ല സാഖാഫി കുണ്ടായി , സൈനുദ്ദീൻ സാഖാഫി കുണ്ടായി , ഇബ്രാഹിം സഖാഫി പന്നിക്കോട്ടൂർ, സ്വാലിഹ് സാഖാഫി മംഗലാപുരം, അഫ്സൽ അഹ്സനി ചാവക്കാട്, നുഅമാൻ സഖാഫി എളേറ്റിൽ, ബീരാൻ കോയ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബിഷർ എളേറ്റിൽ  പദ്ധതി പ്രഖ്യാപനം നടത്തി.

തുടർന്ന് ഹാഫിള് ജാബിർ സാഖാഫി ഓമശ്ശേരി , നാദിർ കൊടിയത്തൂർ മുതലായ പ്രമുഖർ അവതരിപ്പിച്ച ഇശൽ വിരുന്നും നടന്നു. സുഹൈൽ ചേളന്നൂർ സ്വാഗതവും ഹുദൈഫത്ത് പുവ്വതൊടുക നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right