Trending

പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു.

എളേറ്റിൽ:കാഞ്ഞിരമുക്ക് ഹിദായത്തു സ്വിബിയാൻ മദ്രസ്സ  2024-25 അദ്ധ്യയന വർഷത്തെക്കുള്ള പുതിയ PTA ഭാരവാഹികളെ തിരഞ്ഞെടുത്തു.അബ്ദു റസാഖ് പി.കെ പ്രസിഡൻ്റായും, സദർ ഉസ്താദ് ഷഫീഖ് ഹസനി സെക്രട്ടറിയായും, റോസിഖ് ആർ.കെ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ:
വൈസ് പ്രസിഡൻ്റുമാർ
അബ്ദുറഹിമാൻ PK (കുട്ടിഹസ്സൻ), നാസർ എം.പി
ജോ-സിക്രട്ടറിമാർ: 
ഹബീബുറഹ്മാൻ വി, അബ്ദുറഹിമാൻ KK 
അംഗങ്ങൾ:
സാജിദ് RK 
നിസ്താർ എം.പി
സാലിഹ് എം.പി
റസാഖ് RK
സുബൈർ എൻ.കെ

ഇതോടനുബന്ധിച്ച് മദ്രസ്സയിലെ ഹയർ സെക്കൻ്ററി ക്ലാസ്സുകളിൽ പഠനം തുടരുന്ന വിദ്യാർത്ഥികളിൽ SSLC പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കഴിഞ്ഞ റമളാനിൽ ഖുർആൻ പഠനത്തിൽ മികവ് പുലർത്തിയവരെയും പ്രത്യേകം അഭിനന്ദിച്ചു.

യോഗത്തിൽ പി.ടി.എ പ്രസിഡൻറ് സ്ജിദ് RK അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡൻറ് അബ്ദുറഹിമാൻ കണ്ണേഞ്ചേരി ഉദ്ഘാടനം ചെയ്തു.
പി.മൊയ്തീൻ കോയ മാസ്റ്റർ, സമദ് ഹാജി, ഷാഹിദ് കെ, തുടങ്ങിയവർ സംസാരിച്ചു. അസീസ് മുസ്ലിയാർ നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right