Trending

ഡിവിഷനൽ ഫോറസ്റ്റ് അറിയിപ്പ്

കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് കെ എസ് ഇ ബി യുടെ കക്കയം ഹൈഡൽ ടൂറിസം സെന്റർ, വനംവകുപ്പിന്റെ കക്കയം ഇക്കോ ടൂറിസം സെന്റർ, ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു.കക്കയം ഉരക്കുഴി മേഖലയിലെ ടൂറിസം സെന്റർ ഇനി അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിട്ടിരിക്കുകയാണെന്നും വിനോദ സഞ്ചാരികളുടെ പ്രവേശനം പൂർണമായി നിർത്തിവച്ചിരിക്കുകയാണെന്നു ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.

മഴ ശക്തമായതിനാൽ കരിയാത്തുംപാറ പാറക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിൽ സഞ്ചാരികളുടെ പ്രവേശനവും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. കല്ലാനോട് തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രം തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. വനമേഖലയിലും മലയിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ സംഭവിച്ചാൽ കരിയാത്തുംപാറ പുഴയിലൂടെ വെള്ളം പ്രവഹിച്ചു പാറക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിലാണ് എത്തിച്ചേരുന്നത്. ഈ പ്രദേശത്ത് മുൻപ് പലതവണ വെള്ളത്തിന്റെ അളവ് ക്രമാതീതമായി വർധിച്ച് അപകട ഭീഷണി ഉയർന്നിരുന്നു.
Previous Post Next Post
3/TECH/col-right