Trending

ലഹരി വിരുദ്ധ റാലിയും, തെരുവ് നാടകവും സംഘടിപ്പിച്ചു.

എളേറ്റിൽ : എളേറ്റിൽ ജി എം യു പി സ്കൂളിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് JRC യൂണിറ്റിന്റെയും,ജാഗ്രത സമിതിയുടെയും,സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും  നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും, തെരുവ് നാടകവും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് സി.കെ. ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ അനിൽകുമാർ  ലഹരി വിരുദ്ധ സന്ദേശം  നൽകി. സീനിയർ അസിസ്റ്റന്റ്  എം.ടി. അബ്ദുൽ സലിം സ്വാഗതവും, ജെ. ആർ. സി. കൺവീനർ  ജാസ്മിൻ നന്ദിയും പറഞ്ഞു. സവിത,നന്ദിനി, ഉഷ, സിജില എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right