കോഴിക്കോട് :14 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. രാമനാട്ടുകര മംഗലങ്കാട്ടുമീത്തൽ സ്വദേശി നന്ദു എ (30) വി നെയാണ് ബ്രൗൺഷുഗറുമായി പോലീസ് പിടികൂടിയത് . കോഴിക്കോട് ഡിസിപി അനൂജ് പലിവാളിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഫറോക്ക് പോലീസും ഡാൻസാഫ് സ്കോഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മഹാരാഷ്ട്രയിൽ നിന്നും എത്തിച്ച ബ്രൗൺഷുകർ ചെറിയ പാക്കറ്റുകളിൽ ആക്കി വിൽപ്പന വിൽപ്പന നടത്തുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ അടക്കം ഇയാളെ ആശ്രയിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു രാമനാട്ടുകര കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്നവരിൽ പ്രധാനിയാണ് ഇയാൾ.
ഫറൂ ഖ് എസ്. ഐ. വിനയൻ, R S scpo അബുബക്കർ, cpo ശാന്തനു, DVR cpo യശ്വന്ത്ഡ,ൻസാഫ് SI മനോജ് ഇളയിടത്ത് ലതീഷ്, സരുൺകുമാർ ,അഭിജിത്ത്, ദിനീഷ് , മുഹമ്മദ് മഷ്ഹൂർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Tags:
KOZHIKODE