താമരശ്ശേരി: മഹല്ല് തലങ്ങളില്ലും മത സ്ഥാപനങ്ങളിലും പോഷക ഘടകങ്ങളുടെ ഓഫീസുകൾ കേന്ദ്രീകരിച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനമായ ഇന്ന് പതാക ഉയർത്തി പ്രത്യേക പ്രാർത്ഥനാ സംഗമങ്ങൾ നടന്നു.
പള്ളിപ്പുറം മഹല്ല് എസ്.വൈ.എസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സമസ്ത സ്ഥാപക ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പതാക ഉയർത്തി.
അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ,എം മുഹമ്മദ് ഹാജി, റഫീഖ് താമരശ്ശേരി, സാജിദ്, മർസൂർ പൊയിൽ, നദീർ അലി, മുഹമ്മദ് തടായിൽ തുടങ്ങിയവർ പങ്കെടുത്തു.കെ.പി മുഹമ്മദ്, മർസൂർ ടി.എം,അബ്ദുറഹിമാൻ ഒ.പി തുടങ്ങിയവർ നേതൃത്വം നൽകി
Tags:
THAMARASSERY