പൂനൂർ: പൂനൂർ ജി.എം.എൽ.പി സ്കൂളിൽ വായന പക്ഷാചരണത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്‌ഘാടനം ട്രെയ്നറും അധ്യാപികയുമായ ഡി.കെ ഷജ്ന ടീച്ചർ നിർവഹിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പുതുമയാർന്ന വിവിധ പരിപാടികൾ നടന്നു വരുന്നു.
പരിപാടിയിൽ ഹെഡ് മാസ്റ്റർ എൻ.കെ. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് യു.കെ. ഇസ്മയിൽ മാസ്റ്റർ, എസ് ആർ.ജി. കൺവീനർ നിഷമോൾ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. സ്കൂളിൽ നടന്ന വിവിധ പരിപാടികളുടെ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു .വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ രഞ്ജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൈമ . എ.പി. നന്ദിയും പറഞ്ഞു
Tags:
EDUCATION