പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ ലൈബ്രറി നിലവിൽ വന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും സ്വീകരിക്കാനും തിരികെ നൽകാനും കമ്പ്യൂട്ടറിന്റെയും ബാർകോഡ് റീഡറിൻ്റെയും സഹായത്തോടെ എളുപ്പത്തിൽ സാധിക്കുന്ന സംവിധാനമാണ് ഇത്.
വായന വാരാഘോഷത്തിൻ്റെയും ഡിജിറ്റൽ ലൈബ്രറിയുടെയും ഉദ്ഘാടനം എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. പി സുരേഷ് നിർവ്വഹിച്ചു. എ വി മുഹമ്മദ് അധ്യക്ഷനായി.
സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ അബ്ദുസലീം, കെ അബ്ദുൽ ലത്തീഫ്, വി അബ്ദുൽ സലീം, വി എസ് സാധിക സുമേഷ് എന്നിവർ സംസാരിച്ചു. ഇ സൈറ സ്വാഗതവും ഷിജിന പോൾ നന്ദിയും പറഞ്ഞു.
Tags:
EDUCATION